കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കും സര്‍വീസ് സമയവും സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ 12.30ന് കണ്ണൂരിലെത്തും.
എക്കോണമി കോച്ചില്‍ ഭക്ഷണം സഹിതം 1,400 രൂപയും എക്‌സിക്യൂട്ടീവ് കോച്ചില്‍ 2,400 രൂപയുമാണ് നിരക്ക്. 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ച് ട്രെയിനിന് ഉണ്ടാകും. 54 സീറ്റ് വീതമുള്ള രണ്ട് എക്‌സിക്യൂട്ടീവ് കോച്ചും മുന്നിലും പിന്നിലുമായി 44 സീറ്റ് വീതമുള്ള രണ്ടു കോച്ച് വേറെയുമുണ്ട്.
25ന് രാവിലെ തമ്പാനൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യ യാത്രയില്‍ തെരഞ്ഞെടുക്കപ്പെട്ട 25 യാത്രക്കാരാണ് ഉണ്ടായിരിക്കുക. ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. കഴിഞ്ഞ ദിവസം ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.