Monday, April 21, 2025

മകനെ നഷ്ടപ്പെട്ട അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ എഴുതിയ കത്ത് പുറത്തുവിട്ട് വത്തിക്കാൻ

മകനെ നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്ന സിൻസിയ എന്ന അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ എഴുതിയ കത്ത് വത്തിക്കാൻ പുറത്തുവിട്ടു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുൻപ് മാർപാപ്പ എഴുതിയ ഈ കത്ത് ഫെബ്രുവരി 27 നാണ് പുറത്തുവിട്ടത്.

“നമ്മോടൊപ്പം കരയുന്ന യേശു നാം അന്വേഷിക്കുന്ന എല്ലാ ഉത്തരങ്ങളും നമ്മുടെ ഹൃദയത്തിൽ വിതയ്ക്കും” – മാർപാപ്പ തന്റെ കത്തിൽ കുറിച്ചു. 2019 ഒക്ടോബറിലെ ഒരു രാത്രിയിൽ വീട്ടിൽനിന്നും പുറത്തുപോയ സിൻസിയയുടെ മകൻ ഫാബ്രിസിയോ പിന്നീട് തിരികെയെത്തിയില്ല. മകൻ നഷ്ടപ്പെട്ടതിൽ ദുഃഖിതയായ സിൻസിയയോടുള്ള ആത്മീയ അടുപ്പം പ്രകടിപ്പിച്ചുകൊണ്ടാണ് മാർപാപ്പ കത്ത് എഴുതിയത്.

മാർപാപ്പ ഇപ്പോഴും റോമിലെ ജെമെല്ലി ആശുപത്രിയിൽ രോഗാവസ്ഥയിൽ തുടരുകയാണ്.

Latest News