Monday, April 21, 2025

58-ാമത് ആഗോള മാധ്യമ ദിനത്തിന്റ പ്രമേയം പുറത്തുവിട്ട് വത്തിക്കാൻ

2024-ൽ നടക്കുന്ന 58-ാമത് ലോക ആശയവിനിമയ ദിനത്തിന് ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്ത വിഷയം വത്തിക്കാൻ പ്രസ് ഓഫീസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹൃദയത്തിന്റെ ജ്ഞാനവും: പൂർണ്ണമായ മാനുഷികമായ ആശയവിനിമയത്തിന്’ എന്നതാണ് അടുത്തവർഷത്തെ പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തത്.

“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങളുടെ പരിണാമം യന്ത്രങ്ങളിലൂടെയും അവയുമായും ആശയവിനിമയം നടത്തുന്നത് കൂടുതൽ സ്വാഭാവികമാക്കുന്നു. മനുഷ്യ ചിന്തയിൽ നിന്നും ഉരുത്തിരിയുന്ന കണക്കുകൂട്ടലുകളും മനുഷ്യ നിർമ്മിതമായ ഒരു യന്ത്രം ഉൽപ്പാദിപ്പിക്കുന്ന ഭാഷയെയും തിരിച്ചറിയുക കൂടുതൽ ബുദ്ധിമുട്ടാണ്” വത്തിക്കാൻ പങ്കുവച്ചു.

“സാങ്കേതികവിദ്യയൊക്കെ വളർന്നാലും ആളുകൾക്കിടയിൽ മാത്രമേ ആശയവിനിമയം നടത്താൻ കഴിയൂ. മനുഷ്യ വ്യക്തിത്വത്തെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആശയവിനിമയം അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്” – മാർപാപ്പ പങ്കുവച്ചു. ഈ സാഹചര്യത്തിൽ കൃത്രിമബുദ്ധിയും അതിന്റെ ഉപയോഗങ്ങളും തീർച്ചയായും പരിശുദ്ധ പിതാവിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ആഗോള മാധ്യമ ദിനത്തിന്റ പ്രമേയം ആർട്ടിഫിഷൽ ഇന്റലിജൻസ് ആയിരിക്കും എന്ന് മാർപ്പാപ്പ അറിയിച്ചത്

Latest News