Tuesday, November 26, 2024

പതിനഞ്ചുവര്‍ഷത്തില്‍ അധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പൊളിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ളതും പതിനഞ്ചുവര്‍ഷത്തില്‍ അധികം പഴക്കമുള്ളതുമായ വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പൊളിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തിലുള്ള ഒന്‍പതുലക്ഷത്തിലധികം വാഹനങ്ങളാണ് പൊളിക്കുക.

പതിനഞ്ച് കൊല്ലത്തിലധികം പഴക്കമുള്ള ഒന്‍പത് ലക്ഷത്തിലേറെ വാഹനങ്ങള്‍ പൊളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മലിനീകരണമുണ്ടാക്കുന്ന കാറുകളും ബസുകളും നിരത്തുകളില്‍ ഇല്ലാതാകും. അവയ്ക്കുപകരം മറ്റ് ഇന്ധനസ്രോതസ്സുകളെ ആശ്രയിക്കുന്ന പുതിയ വാഹനങ്ങള്‍ നിരത്തിലെത്തും, ഗഡ്കരി പറഞ്ഞു.

വായുമലിനീകരണം വലിയതോതില്‍ കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എഥനോള്‍, മെഥനോള്‍, ബയോ-സി.എന്‍.ജി., ബയോ-എല്‍.എന്‍.ജി., ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല ചുവടുവെപ്പുകളും നടത്തുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.

 

 

Latest News