Tuesday, November 26, 2024

പൊതു കറന്‍സി; ബ്രസീല്‍- അര്‍ജന്റീന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേല

പൊതു കറന്‍സിക്കായുള്ള ബ്രസീല്‍- അര്‍ജന്റീന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേല. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയും അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസും തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പൊതു കറന്‍സി എന്ന ആശയം കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചിരുന്നു.

ഈ ആശയം യാഥാര്‍ഥ്യമാക്കാനും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സഹകരണം ശക്തമാക്കാനും പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ പറഞ്ഞു.

ലാറ്റിനമേരിക്കയ്ക്കും കരീബിയന്‍ രാജ്യങ്ങള്‍ക്കുമായി പൊതു കറന്‍സി എന്ന ആശയം മേഖലയിലെ രാജ്യങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News