കേരളം ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ ഫലം ഇന്ന് അറിയാം. ത്രിപുര, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കേരളം, പശ്ചിമ ബംഗാള്‍ എനീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു.
ത്രിപുരയിലെ ധൻപുർ, ബോക്സാനഗർ, പശ്ചിമ ബംഗാളിലെ ദുപ്ഗുരി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, ജാർഖണ്ഡിലെ ദുംറി, കേരളത്തിലെ പുതുപ്പള്ളി എനീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സി.പി.ഐ (എം) – ബി.ജെ.പി മത്സരം നടന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ആരോപിച്ച് സി.പി.ഐ (എം) വോട്ടെണ്ണല്‍ ബഹിഷ്കരിച്ചു. ഉത്തർപ്രദേശിലെ ഘോസിയിൽ ബി.ജെ.പിയും ഇൻഡ്യ സഖ്യവും തമ്മിലാണ് പോരാട്ടം. പശ്ചിമബംഗാളിലെ ദുപ്ഗുഡിയിൽ തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി, സി.പി.എം – കോൺഗ്രസ്സ് സഖ്യവും തമ്മിലാണ് മത്സരം.
അതേസമയം, രാഷ്ട്രീയകേരളം ഉറ്റുനോക്കിയ പുതുപ്പള്ളിയില്‍ യു.ഡി.എഫ് തരംഗം. ആദ്യ മൂന്നു റൗണ്ട് പിന്നിട്ടപ്പോള്‍ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ വന്‍മുന്നേറ്റമാണ് നടത്തിയത്. നിലവില്‍ ചാണ്ടി ഉമ്മന്‍റെ ലീഡ് 16000 കടന്നു.