പ്രമുഖ മൈക്രോ ബ്ലോഗിംങ് പ്ലാറ്റ്ഫോമായ എക്സില്‍ വീഡിയോ, ഓഡിയോ കോളുകള്‍ വിളിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ്, ഐഫോണ്‍, മാക്, പേഴ്സണല്‍ കംമ്പ്യൂട്ടറുകളിലെല്ലാം പുതിയ ഫീച്ചര്‍ ലഭ്യമാക്കുമെന്നാണ് വിവരം. ഇലോണ്‍ മസ്കാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
ഒരാള്‍ക്ക് മറ്റൊരാളുടെ ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ അവരെ വിളിക്കാന്‍ സാധിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത. ഓഡിയോ, വീഡിയോ കോള്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് ആപ്ലിക്കേഷനുകളുമായി വളരെ സാമ്യമുള്ളതാണ് എക്സിന്റെ ഇന്റര്‍ഫേസ്. എന്നാല്‍ പുതിയ ഫീച്ചര്‍ ബ്ലൂ വരിക്കാര്‍ക്ക് മാത്രമാണോ ലഭ്യമാകുക, അതോ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. മസ്കിന് പിന്നാലെ എക്സ് ഡിസൈനറായ ആന്‍ഡ്രിയ കോണ്‍വേ യുഐ ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകളുടെ സ്നിപ്പറ്റുകള്‍ പങ്കുവച്ചിരുന്നു.