സ്ലീപ്പ് മോഡിലായിരുന്ന വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും വീണ്ടുമുണർത്താനുള്ള ശ്രമം ഐഎസ്ആർഒ ആരംഭിച്ചു. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തില്‍ രാത്രി അവസാനിച്ച സാഹചര്യത്തിലാണ് ഈ നീക്കം. പേടകത്തെ വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഐഎസ്ആർഒ .
14 ഭൗമദിനത്തിനു ശേഷം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചെങ്കിലും പകലിന് ചൂടും വെളിച്ചവും കൂടിയാല്‍ മാത്രമേ പേടകത്തെ ഉണര്‍ത്താന്‍ കഴിയു. ഇതിനു റോവറിലെയും ലാന്‍ഡറിലെയും സോളാര്‍ ചാനലുകള്‍ക്ക് ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കുണം. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ ലാന്‍ഡര്‍, റോവര്‍ മൊഡ്യൂള്‍സ്, ഓണ്‍-ബോര്‍ഡ് ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ശ്രമിക്കുമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തനക്ഷമമാക്കുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും നിരാശാജനകമായ സാഹചര്യമുണ്ടാവില്ലെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പകൽ അവസാനിച്ച ഘട്ടത്തിലാണ് ഈ മാസം ആദ്യം വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഐഎസ്ആർഒ സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് ലാൻഡറും റോവറും.