Monday, November 25, 2024

66 വർഷം പെൻഷൻ വാങ്ങിയ വിമുക്ത ഭടൻ വിട വാങ്ങി

രണ്ടാം ലോകമഹായുദ്ധത്തിൽ പോരാടുകയും ഏറ്റവും കൂടുതല്‍ കാലം പെന്‍ഷന്‍ കൈപ്പറ്റുകയും ചെയ്ത മുന്‍ സൈനികന്‍ അന്തരിച്ചു. രാജസ്ഥാനിലെ ഭോദ്കി ഗ്രാമത്തില്‍ നിന്നുള്ള ബോയ്ട്രം ദുഡിയാണ് നൂറാം വയസില്‍ വിട വാങ്ങിയത്. നീണ്ട 66 വര്‍ഷക്കാലത്തോളം ദുഡി പെന്‍ഷന്‍ കൈപ്പറ്റിയിരുന്നു.

പതിനേഴാം വയസിലാണ് ദുഡി സൈന്യത്തില്‍ ചേര്‍ന്നത്. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ലിബിയയിലും ആഫ്രിക്കയിലും യുദ്ധത്തിനായി അദ്ദേഹം അയക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ധീരതക്കുള്ള ബഹുമതി ലഭിച്ച ദുഡി, സൈനിക സേവനത്തില്‍ നിന്ന് 1957 -ലാണ് വിരമിച്ചത്. വിരമിക്കുമ്പോൾ 19 രൂപയായിരുന്നു പെന്‍ഷന്‍. നിലവില്‍ 35,640 രൂപയാണ് ഇദ്ദേഹത്തിന് പെന്‍ഷനായി ലഭിച്ചിരുന്നത്.

ഇപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യ ചന്ദാ ദേവി സൈനക്കു (92) നിയമപ്രകാരം ആജീവനാന്ത പെൻഷൻ ലഭിക്കും.

Latest News