മണിപ്പൂർ കലാപത്തിനിടെ ക്രൈസ്തവർക്കെതിരായി ഉണ്ടായ അക്രമം ഞെട്ടിപ്പിക്കുന്നതാണെന്നു കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം എന്ന് അദ്ദേഹം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കലാപകാരികൾ മൂന്നോളം ദൈവാലയങ്ങൾ അഗ്നിക്കിരയാക്കിയതായി മാർ ആൻഡ്രൂസ് താഴത്ത് വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു. നിരവധി പേർക്ക് പലായനം ചെയ്യേണ്ടി വന്നു. കലാപം തുടങ്ങി ഏറെ വൈകിയാണ് ആക്രമണം തടയുന്നതിൽ മണിപ്പൂർ പോലീസ് ഇടപെട്ടത്. അതിനാൽ ആക്രമണം എല്ലാ വിധേനയും തടയണം എന്നും ഈ വിഷയത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും സി.ബി.സി.ഐ ആവശ്യപ്പെട്ടു.