Monday, November 25, 2024

സ്ത്രീകൾക്കെതിരെയുളള ഗാർഹിക അതിക്രമങ്ങൾ ചർച്ച ചെയ്യപ്പെടണം: സ്മൃതി ഇറാനി

പങ്കാളികളിൽ നിന്നുമുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സ്ത്രീകൾ ശക്തമായി പ്രതികരിക്കണമെന്നും, അങ്ങനെയുള്ള സ്ത്രീകൾക്ക് സഹായം ലഭ്യമാക്കണമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ടൈംസ് നൗ ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടയിലാണ് സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ചും അത് ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെകുറിച്ചും സ്മൃതി ഇറാനി പറഞ്ഞത്.

2022 മെയിലാണ് അഫ്താബ് പൂനാവാല ശ്രദ്ധ വാൾക്കറിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം നഗരത്തിൽ ഉപേക്ഷിച്ച സംഭവം നടന്നത്. ഒരു നിമിഷത്തെ ചിന്തയിൽ ആരും സ്ത്രീകളെ വെട്ടി കഷ്ണങ്ങളാക്കില്ല. സ്‌നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ആരും സ്ത്രീയെ മർദിക്കുകയും ചെയ്യില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഈ കേസ് ലൗജിഹാദാണോ എന്ന ചോദ്യത്തിന്, വളരെ ഗൗരവകരമായ കുറ്റകൃത്യത്തെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി മറുപടി നൽകി.

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് സ്ത്രീകൾക്ക് നേരെ പങ്കാളികളിൽ നിന്നോ ഏറ്റവുമടുത്ത കുടുംബാംഗങ്ങളിൽ നിന്നോ ഉള്ള അതിക്രമങ്ങൾ കൂടിവരികയാണ്. ഈ സാഹചര്യത്തിൽ ഇത്തരം പ രിക്കുന്നതിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധ കാര്യമായി എത്തേണ്ടതുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഗാർഹിക പീഡനങ്ങൾ കൂടി വരുന്നു. അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളോട് പുരുഷനെ ഉപേക്ഷിക്കാൻ പറയുന്നത് വളരെ എളുപ്പമാണ് എന്നാൽ ഇരകളോട് സംസാരിച്ചാൽ അവർ എത്രമാത്രം ഭയത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് മനസിലാകുമെന്നും മന്ത്രി പറഞ്ഞു.

Latest News