Monday, November 25, 2024

വിശ്വമാമാങ്കത്തിന് നാളെ കിക്ക് ഓഫ്

ഫിഫാ ലോകകപ്പിന് നാളെ ഖത്തറില്‍ തുടക്കമാകും. ഖത്തറിലെ അല്‍-തു-മമാ സ്റ്റേഡിയത്തില്‍ വർണ്ണാഭമായ ചടങ്ങുകളോടെയാണ് ലോകകപ്പ് ഉദ്ഘാടനം. ‍

വിശ്വമാമാങ്കമായ ഫുഡ്ബോള്‍ ലോകകപ്പിനെ വിപുലമായ ഒരുക്കങ്ങളോടെയാണ് ഖത്തര്‍ വരവേറ്റിരിക്കുന്നത്. അറബ് ലോകം ആദ്യമായി ലോകകപ്പിന് വേദിയാകുന്നു എന്നതും ഏഷ്യ വേദിയാകുന്ന രണ്ടാമത്തെ ഫുഡ്ബോള്‍ ലോകകപ്പ് എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്. ഖത്തറിന്റെ പ്രാദേശികത വിളിച്ചോതുന്ന തരത്തിലും ഇവിടുത്തെ കൗമാരക്കാര്‍ ധരിക്കുന്ന തലപ്പാവിന്റെ മാതൃകയിലുമാണ് ഉദ്ഘാടനവേദിയായ അല്‍-തു-മമാ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്.

ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഫുഡ്ബോള്‍ ലോകകപ്പിന്റെ പ്രഥമ ഏറ്റുമുട്ടല്‍. ഖത്തര്‍ ആദ്യമായി ലോകകപ്പില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. ദോഹയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള അല്‍-ബെയ്ത്ത സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

അതേസമയം, പോര്‍ച്ചുഗല്‍ താരം റോണാള്‍ഡോ ലോകകപ്പിനു ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബില്‍ പരീശിലനത്തിനായി എത്തേണ്ടതില്ലെന്ന് ക്ലബ് അറിയിച്ചു. താരം ക്ലബ്ബിനെതിരെ വിവാദപരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. മുന്‍പ് ടീം വിടാന്‍ റോണാള്‍ഡോ ശ്രമം നടത്തിയതോടെ ക്ലബ്ബുമായുള്ള ബന്ധം മോശമായിരുന്നു.

Latest News