വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സംസ്ഥാന സർക്കാരിനെതിരെ കോടതിയിൽ നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കും. തുറമുഖ നിർമ്മണത്തിനെതിരെ വിഴിഞ്ഞത്ത് സമരം തുടരുന്നതിനിടയിലാണ് വീണ്ടും ഹൈക്കോടതി വാദം കേൾക്കുന്നത്. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിപ്പിച്ച് നിർമ്മാണം തടസ്സം കൂടാതെ നടത്തമെന്നാണ് ഹർജിക്കാരുടെ വാദം.
തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തെരുതെന്നും വേണ്ട സുരക്ഷ നൽകണമന്നുമായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ ഉത്തരവ് നടപ്പായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ വീണ്ടും സമീപിച്ചത്. അതേസമയം,മത്സ്യത്തൊഴിലാളികളും സമരക്കാരും നടത്തിയ സംഘർഷത്തിൽ സ്വീകരിച്ച നിയനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി അവശ്യപ്പെട്ടു. വിഷയത്തിലെ തൽസ്ഥിതി സർക്കാർ കോടതിയെ ഇന്ന് ധരിപ്പിക്കണം.
കഴിഞ്ഞ 27-ാം തീയതി വ്യാപകമായ അതിക്രമങ്ങളാണ് പദ്ധതി പ്രദേശത്തും വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിസരത്തും ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ലഹള ഉണ്ടാക്കിയവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം പോലീസ് സമർപ്പിച്ചിരുന്നു. ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേർക്കെതിരെ കേസെടുക്കുകയും 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും, 64 ഓളം പോലീസുകാർക്ക് പരിക്കേറ്റതായും സത്യവാങ്മൂലത്തിൽ പോലീസ് പരാമർശിച്ചിരുന്നു.