അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വിലക്കണമെന്ന നിര്‍ദേശവുമായി റഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വ്യാസെസ്ലാവ് വോലോദിന്‍. റഷ്യന്‍ പ്രസിഡന്റ് വ്ലാളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നിര്‍ദേശവുമായി വ്യാസെസ്ലാവ് വോലോഡിന്‍ രംഗത്തെത്തിയത്.
ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കോടതിയെ പിന്തുണക്കുന്നവരെ ശിക്ഷിക്കുന്നതിനും നിയമത്തില്‍ ഭേദഗതി കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ച്ച് 17നായിരുന്നു അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
യുക്രെയിനില്‍ നിന്നും റഷ്യയിലേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പുടിനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ റഷ്യ നിരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വ്യസെസ്ലാവ് വോലോദിന്റെ പ്രതികരണം.