റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തന്റെ വിശ്വസ്തരാല്തന്നെ വധിക്കപ്പെടുമെന്ന് യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. യുക്രൈനില്‍ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ ‘ഇയര്‍’ എന്ന ഡോക്യുമെന്ററിയിലാണ് സെലന്‍സ്കിയുടെ പരാമര്‍ശം.
പുടിന്റെ നേതൃത്വം ഉടന്‍ ദുര്ബലമായിത്തുടങ്ങുമെന്നും വിശ്വസ്തര്‍തന്നെ അദ്ദേഹത്തിനെതിരെ നീക്കങ്ങള്‍ നടത്തുമെന്നും സെലന്‍സ്കി അവകാശപ്പെട്ടു. റഷ്യയ്ക്കുള്ളില്‍ നിന്നുതന്നെയാവും പുടിന് ഭരണത്തിനെതിരായ നീക്കങ്ങള്‍ തുടങ്ങുക. വേട്ടക്കാര്‍തന്നെ വേട്ടക്കാരനെ വിഴുങ്ങും. കൊലപാതകിയെ കൊല്ലുന്നതിനുള്ള കാരണം അവര്‍തന്നെ കണ്ടെത്തുമെന്നും സെലന്‍സ്കി പറയുന്നു.
റഷ്യ – യുക്രൈന് യുദ്ധം ഒരു വര്‍ഷത്തിനുശേഷവും തുടരുന്നതിനിടെ പുടിന്റെ വിശ്വസ്തരില്‍ നിരാശ പടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സെലന്‍സ്കിയുടെ പരാമര്‍ശം. അധികം വൈകാതെ തന്നെ യുക്രൈന്റെ എല്ലാ കോണിലും യുക്രൈന് പതാക പാറിപ്പറക്കുമെന്നും സെലന്‍സ്കി അവകാശപ്പെട്ടു.