ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു ഏഴു കിലോമീറ്റര്‍ ചാരവും പുകയും മൂടിയതായി റിപ്പോര്‍ട്ടുകള്‍. ജക്കാര്‍ത്ത മേഖലയിലെ മൊറാപ്പി അഗ്നിപര്‍വ്വതമാണ് ശനിയാഴ്ച പൊട്ടിത്തെറിച്ചത്. പ്രദേശത്തു ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ അപകടമേഖലയായി പ്രഖ്യാപിച്ചു.
പ്രദേശിക സമയം ഉച്ചക്ക് 12 മണിക്ക് വലിയ ശബ്ദത്തോടെയാണ് അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടായത്. പിന്നാലെ മൂന്നു കിലോമീറ്റര്‍ മുതല്‍ ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ പുകയും ചാരവും മുടുകയായിരുന്നു. അഗ്നിപര്‍വ്വതത്തിനു സമീപമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്ഫോടനം നടന്ന മൊറാപ്പി പര്‍വ്വതത്തിനു 9,721 അടി ഉയരമാണു ഉള്ളത്. രാജ്യത്തെ സജീവ പര്‍വതങ്ങളില്‍ ഒന്നായ മൊറാപ്പിക്ക് അപകട സാധ്യതയില്‍ രണ്ടാം സ്ഥാനമാണുള്ളത്.