Saturday, April 5, 2025

വെയ്ല്‍സ് ഫുട്ബോള്‍ താരം ഗാരത് ബെയ്ൽ വിരമിച്ചു

വെയ്ല്‍സ്, റയൽ മാഡ്രിഡ് സൂപ്പർ സ്‌ട്രൈക്കര്‍ ഗാരത് ബെയ്ൽ, ഇന്റർനാഷണൽ-ക്ലബ് മത്സരങ്ങളിൽ നിന്നും വിരമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെയാണ് താരം പ്രഖ്യാപിച്ചത്. 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോളില്‍ വെയ്ല്‍സിനെ നയിച്ചത് ഗാരത് ബെയ്ൽ ആയിരുന്നു.

ലോകകപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി ബെയ്ൽ ഒരു ഗോൾ നേടിയെങ്കിലും രണ്ടെണ്ണം തോറ്റ വെയ്ൽസിന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇതേതുടര്‍ന്നായിരുന്നു ബെയ്ൽ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 33 കാരനായ ബെയ്ൽ 2006 ൽ ആരംഭിച്ച ഫുട്ബോള്‍ കരിയറില്‍ 394 മത്സരങ്ങളിൽ നിന്ന് 141 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബെയ്ൽ ഇൻസ്‌റ്റാഗ്രാമിൽ ഒരു കുറിപ്പും പങ്കുവച്ചു. “തന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രതീക്ഷയോടെ മുന്നോട്ടുപോകേണ്ട സമയമാണിത്.കരിയറിൽ ഉടനീളം തന്നെ പിന്തുണച്ച കുടുംബത്തിനും മാനേജർമാർക്കും മറ്റ് സഹപ്രവർത്തകർക്കു നന്ദി” ബെയ്ല്‍ കുറിച്ചു.

Latest News