സിഗ്നൽ ചാറ്റ് വഴി വാൾട്ട്സും റാറ്റ്ക്ലിഫും തമ്മിൽ പദ്ധതികൾ ചർച്ച ചെയ്തതിലൂടെ ഹൂതികളുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണത്തിൽ, യു എസിന്റെ നിലവിലുള്ള കഴിവിനെ ഇത് ബാധിച്ചിരിക്കാം എന്നു വെളിപ്പെടുത്തി യു എസ് ഉദ്യോഗസ്ഥൻ. യെമനിലെ ഹൂതി സായുധസംഘത്തിനെതിരായ യുദ്ധപദ്ധതികളെക്കുറിച്ചായിരുന്നു സിഗ്നൽ ചാറ്റിൽ ചർച്ച ചെയ്തത്.
മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ ഗ്രൂപ്പ് ചാറ്റിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സും സി ഐ എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫും ഉണ്ടായിരുന്നു. രണ്ടു സന്ദേശങ്ങളായിരുന്നു ഇതിൽ പ്രധാനമായും അയച്ചത്. രഹസ്യവിവരം ശേഖരിക്കാനുള്ള യു എസിന്റെ കഴിവിനെ ഇത് ബാധിച്ചേക്കാമെന്നാണ് ഈ സംഭവത്തോടെ യു എസ് ഉദ്യോഗസ്ഥർ ഇതേക്കുറിച്ചു പറയുന്നത്.
ഹൂതികൾക്കെതിരായ ആക്രമണത്തിന്റെ സമയം, ആയുധങ്ങൾ എന്നിവ വിശദീകരിക്കുന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ സന്ദേശങ്ങൾ ഏറ്റവും കൂടുതൽ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി. ഇവയെല്ലാം വെളിപ്പെടുത്തിയാൽ യു എസ് സൈനികർ അപകടത്തിലാകാൻ സാധ്യതയുണ്ട്. സന്ദേശങ്ങൾ പുറത്തുവന്നാൽ ഹൂതികൾക്ക് സ്വയം മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി അവരുടെ രീതികളിൽ മാറ്റം വരുത്താനും അത് സഹായിച്ചേക്കാം.