Sunday, November 24, 2024

ഫുക്കൂഷിമാ ആണവനിലയത്തില്‍ നിന്നും ജലം കടലിലേക്ക് ഒഴുക്കിത്തുടങ്ങി: ജപ്പാനിൽ നിന്നുള്ള സമുദ്രോല്പന്നങ്ങൾക്ക ചൈനയില്‍ വിലക്ക്

ഫുക്കൂഷിമാ ആണവനിലയത്തില്‍ നിന്നുള്ള മലിനജലം കടലിലേക്ക് ഒഴുക്കിത്തുടങ്ങി. നിലയത്തിന്റെ ചുമതലയുള്ള ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി ഹോൾഡിങ്ങാണ് (ടെപ്കോ) ശുദ്ധീകരിച്ച ജലം പസഫിക് സമുദ്രത്തില്‍ ഒഴുക്കിത്തുടങ്ങിയതായി അറിയിച്ചത്.

ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അംഗീകരിച്ച പ്ലാൻ അനുസരിച്ച്, വെള്ളം പുറന്തള്ളുന്നത് വേഗത്തിലാക്കാൻ ടെപ്‌കോയോട് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഒരു ദശലക്ഷം മെട്രിക് ടണ്ണിലധികം ശുദ്ധീകരിച്ച ജലം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയത്. ആണവനിലയത്തിൽ സൂക്ഷിച്ചിരിക്കുന്ന ജലത്തിന്റെ ആദ്യഘട്ടമാണ് ഒഴുക്കിവിടുന്നതെന്ന് ടെപ്കോ വ്യക്തമാക്കിയിട്ടുണ്ട്.‍

ജലം ഒഴുക്കിവിടുന്നതിൽ ജപ്പാനിലെ മത്സ്യത്തൊഴിലാളിസംഘങ്ങൾക്ക് എതിർപ്പുണ്ട്. തങ്ങളുടെ മത്സ്യബന്ധന തൊഴിലിനെ ഇത് ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വികിരണം കലർന്ന ജലം പ്രത്യേകമായി ശുദ്ധീകരണം നടത്തിയ ശേഷമാണ് തുറന്നുവിടുന്നതെന്നും ജപ്പാന്‍ സര്‍ക്കാരും നിലയം നടത്തിപ്പുക്കാരും അറിയിച്ചു. അതേസമയം, ജലം ഒഴുക്കിവിടുന്നതിനാല്‍ ജപ്പാനിൽ നിന്നുള്ള സമുദ്രോല്പന്നങ്ങൾക്ക് ചൈനീസ് കസ്റ്റംസ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് ചൈനയുടെ വാദം.

Latest News