Monday, November 25, 2024

ഫുക്കുഷിമാ ആണവനിലയത്തില്‍ സംഭരിച്ച ജലം ആഗസ്റ്റ് 24-ന് കടലിലൊഴുക്കും

ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തില്‍ സംഭരിച്ചിരിക്കുന്ന ഒരു ദശലക്ഷം മെട്രിക് ടണ്ണിലധികം ശുദ്ധീകരിച്ച ജലം കടലിലൊഴുക്കാന്‍ തീരുമാനമായി. ആഗസ്റ്റ് 24-ന് ജലം കടലിലേക്ക് ഒഴുക്കുമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ചൊവ്വാഴ്ച വ്യക്തമാക്കി. യു.എന്‍ ആണവസമിതിയുടെ അനുമതിയെ തുടര്‍ന്നാണ് ജലം ഒഴുക്കുന്നത്.

“ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അംഗീകരിച്ച പ്ലാൻ അനുസരിച്ച്, വെള്ളം പുറന്തള്ളുന്നത് വേഗത്തിലാക്കാൻ ടെപ്‌കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ ആഗസ്റ്റ് 24-ന് ജലം കടലിലേക്ക് ഒഴുക്കിവിടും” – പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ചൊവ്വാഴ്ച രാവിലെ പറഞ്ഞു. ആണവനിലയത്തില്‍ സംഭരിച്ചുവച്ചിരിക്കുന്ന ജലം കടലിലേക്കൊഴുക്കാന്‍ വേണ്ട നടപടികള്‍ ജപ്പാന്‍ തുടര്‍ച്ചയായി നടത്തിയെങ്കിലും അന്താരാഷ്ട്ര ആ​ണ​വോ​ർ​ജ്ജ സ​മി​തിയുടെ (ഐ.​എ.​ഇ.​എ) അനുമ​തിക്കായി കാത്തിരിക്കുകയായിരുന്നു. ഐ.​എ.​ഇ.​എയുടെ വിശദമായ പഠനത്തില്‍, ക​ട​ലി​ൽ ആ​ണ​വ വി​കി​ര​ണസാ​ധ്യ​ത തീ​രെ ദു​ർ​ബ​ല​മാ​ണെ​ന്നും പ​രി​സ്ഥി​തി​ക്ക് ആ​ഘാ​തം വ​രി​ല്ലെ​ന്നും വ്യക്തമാക്കിയതോടെയാണ് ജലം കടലിലേക്കൊഴുക്കാന്‍ ഒരുങ്ങുന്നത്.

ടോ​ക്കിയോ ഇ​ല​ക്ട്രി​ക് പ​വ​ര്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഫുക്കുഷിമായിലെ കൂ​റ്റ​ൻ ടാ​ങ്കി​ൽ 13 ല​ക്ഷം ട​ൺ ജ​ല​മാ​ണ് സംഭരിച്ചിരിക്കുന്നത്. ഹൈ​ഡ്ര​ജ​ൻ ഐസോടോപ്പ് ആ​യ ട്രി​റ്റി​യം ഒ​ഴി​കെ അപകടകരമാ​യ എ​ല്ലാ വ​സ്തു​ക്ക​ളും ഇതിൽനിന്നും വേ​ർ​തി​രി​ച്ചി​ട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Latest News