Wednesday, December 4, 2024

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഡൽഹിയിലെ കേരളത്തിന്റെ സ്പെഷ്യൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി കെ. വി. തോമസിനു നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ. വി. തോമസ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനു മറുപടിയായി നിലവിലെ മാനദണ്ഡങ്ങളനുസരിച്ച് ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന വിവരം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിക്കുകയായിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്‌റെ ചുമതലയാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തിയപ്പോഴും ഇതൊരു ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേരളം സർക്കാർ മുന്നോട്ടുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News