Friday, April 11, 2025

വയനാട് ദുരന്തം; ദുരിതബാധിതര്‍ക്ക് ധനസഹായം ലഭിച്ചോയെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

വയനാട് ദുരന്തത്തിനിരയായവര്‍ക്കുള്ള അടിയന്തര ധനസഹായം ദുരന്തബാധിതരുടെ അക്കൗണ്ടില്‍ എത്തിയോ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ദുരന്തബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ പിടിച്ച ബാങ്കുകളുടെ നടപടിയെ കോടതി വിമര്‍ശിച്ചു. മനുഷ്യത്വരഹിതമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

വയനാടിന് പുറമേ കോഴിക്കോട് ഉള്‍പ്പെടെയുള്ള മഴക്കെടുതി ബാധിച്ച മേഖലകള്‍ക്ക് കൂടി പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

 

Latest News