ഹമാസിനെതിരെ കര വഴിയുള്ള പോരാട്ടത്തിനു തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ കരയുദ്ധം എപ്പോൾ ആരംഭിക്കുമെന്നോ, അതിന്റെ മറ്റു വിവരങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഒരു ടെലിവിഷന്‍ പ്രസ്താവനയിലൂടെയാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.
ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിക്കുന്നതു സംബന്ധിച്ച തീരുമാനം സർക്കാരിന്റെ പ്രത്യേക യുദ്ധ ക്യാബിനറ്റിൽ ഉണ്ടാകുമെന്ന് നെതന്യാഹു അറിയിച്ചു. “ഞങ്ങൾ കര വഴിയുള്ള കടന്നുകയറ്റത്തിന് തയ്യാറെടുക്കുകയാണ്. എപ്പോൾ, എങ്ങനെ, എത്ര എന്നതിനെക്കുറിച്ച് ഞാൻ വിശദീകരിക്കില്ല. ഞങ്ങളുടെ കണക്കുകൂട്ടലുകളെക്കുറിച്ചും ഞാൻ വിശദീകരിക്കുന്നില്ല. അത് പൊതുജനങ്ങൾക്ക് കൂടുതലറിയില്ല, കാര്യങ്ങൾ അങ്ങനെയായിരിക്കണം” നെതന്യാഹു പറഞ്ഞു.
അതേസമയം, ഗാസ മുനമ്പില്‍ ഇസ്രയേല്‍നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 6600 ആയി. 24മണിക്കുറിനിടെ 756 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതില്‍ അല്‍ജസീറ ഗാസ ലേഖകന്‍റെ ഭാര്യയും രണ്ടു മക്കളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.