Sunday, November 24, 2024

തൊഴിലിടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിനു നിയമം വേണം: വി.എം.സുധീരൻ

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും തൊഴിലിടങ്ങളിൽ കുറ്റമറ്റ സംരക്ഷണമൊരുക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണം എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ഉപപാസ സമരം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

‘ജസ്റ്റിസ് ഫോർ ഡോ. വന്ദനാ ദാസ്, ജസ്റ്റിസ് ഫോർ ഡോക്ടേഴ്‌സ് ആൻഡ്‌ ഹെൽത്ത് വർക്കേഴ്‌സ്’ എന്ന മുദ്രാവാക്യമുയർത്തി ആണ് ഉപവാസ സമരം നടത്തിയത്. “വന്ദനയുടെ കൊലപാതകത്തിനുശേഷവും ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനമാണ് ഇത്തരം സംഭവങ്ങൾക്കു പിന്നിൽ”- സുധീരൻ പറഞ്ഞു.

ആരോഗ്യപ്രവർത്തകരുടെ പോരാട്ടത്തോടൊപ്പം മഹിളാ കോൺഗ്രസ് നിലകൊള്ളുമെന്ന് പ്രസിഡന്റ് ജെബി മേത്തർ എം.പി. പറഞ്ഞു. ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ മന്ത്രി ആരോഗ്യപ്രവർത്തകരെ മുഴുവൻ അപമാനിക്കുകയാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് മന്ത്രി ശ്രമിക്കുന്നത് എന്നും ജെബി മേത്തർ ആരോപിച്ചു.

Latest News