Wednesday, April 2, 2025

ഇഫി രാജ്യാന്തര ചലച്ചിത്രമേളയില്‍ വെബ് സീരിസുകളേയും പരിഗണിക്കും

ഇഫി രാജ്യാന്തര ചലച്ചിത്രമേളയില്‍ വെബ് സീരിസുകള്‍ക്കും പുരസ്കാരം നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്‍റെ പ്രഖ്യാപനം. ഒടിടി പ്ലാറ്റ്ഫോമുകളില്‍ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ഭാഷകളിലുള്ള വെബ് സീരിസുകളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെബ് സീരിസുകളെ ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകരുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.

54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള മുതലാണ് വെബ് സീരിസുകള്‍ക്കും അവാര്‍ഡ് നല്‍കാന്‍ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കലാപരമായ മികവ്, കഥപറച്ചിൽ മികവ്, സാങ്കേതിക വൈദഗ്ധ്യം, മൊത്തത്തിലുള്ള സ്വാധീനം എന്നിവ കണക്കിലെടുത്തായിരിക്കും മികച്ച വെബ് സീരിസിനെ തിരഞ്ഞെടുക്കുക. 10 ലക്ഷം രൂപ സമ്മാനത്തുക ഉൾപ്പെടുന്നതാണ് അവാർഡ്.

ഇന്ത്യയുടെ ഒടിടി മേഖലയിൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രോത്സാഹനം നൽകുക ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആണ് ഇഫിയില്‍ വെബ് സീരിസുകളെയും പരിഗണിക്കുന്നതെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ ട്വീറ്റ് ചെയ്തു.

Latest News