Monday, November 25, 2024

പൗരത്വത്തിന് അപേക്ഷിക്കാന്‍ വെബ് സൈറ്റ് റെഡി; പ്രവര്‍ത്തനം ആരംഭിച്ചു

സിഎഎ നിലവില്‍ വന്നതിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാന്‍ വെബ് സൈറ്റ് തയ്യാറായി. ഇന്നു രാവിലെയാണ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അപേക്ഷകര്‍ക്ക് സ്വന്തം ഇ മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നിര്‍ബന്ധമാണ്. indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്.

പൗരത്വം ലഭിക്കാന്‍ വെബ്സൈറ്റിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസും അടക്കണം. വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോര്‍ട്ടലില്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈനായി സമര്‍പ്പിച്ച ഇന്ത്യയിലുള്ളവര്‍ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടര്‍ക്കും ഇന്ത്യക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിനും അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സ്ഥിരീകരണത്തിനായി അപേക്ഷയോടൊപ്പം ചേര്‍ത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനല്‍ സഹിതം അപേക്ഷകന്‍ നേരിട്ട് ഹാജരാകണം. തീയതിയും സമയവും ഇ-മെയില്‍/എസ്എംഎസ് മുഖേനെ അപേക്ഷകനെ അറിയിക്കും.

 

Latest News