Tuesday, November 26, 2024

ഭീകരാക്രമണങ്ങളില്‍ വിറങ്ങലിച്ച് പശ്ചിമാഫ്രിക്ക

ഈ വർഷം ആദ്യ ആറു മാസത്തിനുള്ളിൽ പശ്ചിമാഫ്രിക്കയിൽ 1,800 ഭീകരാക്രമണങ്ങളും 4,600 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂലൈ 25 – ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനിടെ പ്രാദേശിക ഉദ്യോഗസ്ഥനായ ഒമർ ടൂറെയാണ് ഭീതിപ്പെടുത്തുന്ന കണക്കുകൾ പുറത്തുവിട്ടത്.

“6.2 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെടുകയും പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തു. 30 ദശലക്ഷത്തോളം ആളുകൾക്ക് അടിസ്ഥാനസൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടു. ഇത്തരം ആക്രമണങ്ങൾ പശ്ചിമാഫ്രിക്കയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെയും ഭീകരതയുടെയും ചെറിയൊരു വെളിപ്പെടുത്തൽ മാത്രമാണ്” എന്ന് ടൂറേ റിപ്പോർട്ട് ചെയ്തു.

“ജനുവരി മുതൽ ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് യഥാക്രമം ബുർക്കിന ഫാസോയിൽ 2725, മാലിയിൽ 844, നൈജറിൽ 77, നൈജീരിയയിൽ 70 ആക്രമണങ്ങളും 4593 മരണങ്ങളും രേഖപ്പെടുത്തി. പടിഞ്ഞാറൻ ആഫ്രിക്കയുടെയും സഹേലിൻ്റെയും സ്ഥിതിയും ഇതിൽനിന്നും വിഭിന്നമല്ല. ബെനിനിലെയും ടോഗോയിലെയും ആക്രമണങ്ങൾ തീരപ്രദേശങ്ങളിലേക്ക് തീവ്രവാദം വ്യാപിക്കുന്നതിൻ്റെ വ്യക്തമായ സൂചനയാണെന്നും” ടൂറേ പങ്കുവച്ചു.

Latest News