Monday, November 25, 2024

ഉമ്മന്‍ ചാണ്ടിയോട് സിപിഐഎം ചെയ്തത് ക്രൂരത; ആശാ ലോറന്‍സ് എഴുതുന്നു

CPIM ന്റെ ക്രൂരത ആയിരുന്നു അത്, ഒരു സ്ത്രീയെ മുന്നിൽ നിർത്തി ഇദ്ദേഹത്തെ അപമാനിച്ചത്. ഇനി യാതൊരു മനസാക്ഷിയും ഇല്ലാത്ത ആദാരാഞ്ജലികളും റീത്ത് സമർപ്പിക്കലും നടത്താനുള്ള സമയമായി. കേരള ചരിത്രത്തിലെ ആദ്യ തുടർ ഭരണം ഉമ്മൻ ചാണ്ടി സാറിന് കിട്ടുമെന്ന് ഉറപ്പായപ്പോഴാണ് CPIM ന്റെ ക്രൂരത അരങ്ങേറിയത്.

കഥ അറിയാതെ അദ്ദേഹത്തെ അപമാനിച്ചത് നിരവധി പേരാണ്, മൗനം
കൊണ്ടും ചിലർ അപമാനിച്ചു. എന്നാല്‍ അദ്ദേഹം പതിവ് പോലെ ശാന്തനായിരുന്നു.
ഞാൻ വിളിച്ചു വിഷമിക്കണ്ട എന്ന് പറയാൻ, എന്നാല്‍ അദ്ദേഹം എന്റെ വിഷമം മാറ്റി തരുക ആണ് ചെയ്തത്.

ശാന്തനായി പറഞ്ഞു
“ഞാൻ ദൈവ വിശ്വാസി ആണ്
സത്യം തെളിയും
വിഷമിക്കണ്ട കേട്ടോ”
എന്ന് എന്നോട് പറഞ്ഞു.

സഖാവ് വി.എസ്സ് നിയമസഭയിൽ അദേഹത്തിന്റെ മകളെ
അങ്ങേയറ്റം മോശമാക്കി പറഞ്ഞു
അത് പിന്നെ സഖാവ് വി എസ്സിന്റെയും
CPIM ന്റെയും രീതി ആണ്

അന്ന് നിയമസഭയിൽ ഉണ്ടായിരുന്നവർ ഞെട്ടി തരിച്ചിരുന്നു പോയി. നേരിട്ടു കേട്ട ഒരു പത്രപ്രവർത്തകൻ പറഞ്ഞ് അന്നത്തെ കാര്യങ്ങൾ അറിയാം.

‘അന്നും സാറ് ശാന്തനായിരുന്നു
ഒരക്ഷരം പറഞ്ഞില്ല’

അന്ന് രാത്രിയും ഞാൻ സാറിനെ വിളിച്ചു. എന്തേ മറുപടി പറയാത്തത് എന്ന് വഴക്കിട്ടാണ് ഞാൻ ചോദിച്ചത്, ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എങ്കിലും പറയമായിരുന്നില്ലേ എന്ന് ചോദിച്ചു. സാറിന് ഈ പറയുന്നവരുടെ കാര്യങ്ങൾ അറിയില്ലേ, എന്താ പറയാത്തത് എന്ന് വീണ്ടും വീണ്ടും ചോദിച്ചു.

ശാന്തനായി പറഞ്ഞു
” പിന്നെ അവരും ഞാനും തമ്മിൽ എന്ത് വ്യത്യാസം”
വിഷമിക്കണ്ട കേട്ടോ
എന്ന് എന്നോട് പറഞ്ഞു

അപമാനിച്ചവർ ഇന്ന് അഭിനയത്തോടെ പൂക്കൾ അർപ്പിക്കുമ്പോഴും അദ്ദേഹം പുഞ്ചിരിയോടെ ശാന്തനായി സ്വീകരിക്കും. പക്ഷേ കാലം മാപ്പ് കൊടുക്കില്ല
അപമാനിച്ച ഒരാൾക്കും.

” ഈ മനുഷ്യൻ നീതിമാനായിരുന്നു”
” ഈ മനുഷ്യൻ കാരുണ്യവാനായിരുന്നു”

കേരളത്തിന്റെ കാരുണ്യം തന്നെ ആയിരുന്നു ഉമ്മൻ ചാണ്ടി. ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ കൺമുൻപിലൂടെ പോയ്മറയരുതെന്ന് ഞാൻ ആഗ്രഹിച്ചവരിൽ രണ്ട് പേര് യാത്ര പറയാതെ പോയി. ആദ്യം പോയത് എന്റെ അമ്മ രണ്ടാമത് ഉമ്മൻ ചാണ്ടി സാറ്.

ക്രൂരതകളിൽ ചതികളിൽ പെട്ട് ഞാൻ പതറി നിന്നപ്പോൾ, എന്നെ കാരുണ്യത്തോടെ ചേർത്ത് പിടിച്ച 4 കൈകൾ, ഞാൻ കരഞപ്പോൾ കരയണ്ട എന്ന് കാരുണ്യത്തോടെ പറഞ്ഞവർ സാരമില്ല എന്ന് പറഞ്ഞവർ.

പലതും നഷ്ടപ്പെട്ടപ്പോൾ ഞാൻ അതൊക്കെ മറന്നു. നഷ്ടപ്പെടണ്ടതായിരുന്നു അതെല്ലാം എന്ന് തന്നെ ഉറപ്പിച്ചു. പക്ഷേ ഈ സ്നേഹം കാരുണ്യം അതെന്നും നികത്താനാവാത്ത നഷ്ടമായിരിക്കും. എന്റെ അവസാനം വരെ.

ആശാ ലോറന്‍സ്

Latest News