സ്വകാര്യത നയങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2024 ഏപ്രില്‍ ഒന്നിനും 2024 ഏപ്രില്‍ 30നുമിടയില്‍ മാത്രം 71 ലക്ഷം വാട്‌സ് ആപ് അക്കൗണ്ടുകള്‍ പൂട്ടി. വാട്‌സ് ആപ് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
ഇക്കാലയളവില്‍ ആകെ 7,182,000 അക്കൗണ്ടുകള്‍ക്കാണ് വാട്‌സ്ആപ് നിരോധനം കൊണ്ടുവന്നത്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കൂടുതല്‍ അക്കൗണ്ടുകള്‍ നിരോധിക്കുമെന്നും വാട്‌സ്ആപ് മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ അക്കൗണ്ടുകള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നതും നിരോധിക്കുന്നതും വാട്‌സ്ആപ്പ് മെഷീന്‍ ലേണിംഗും ഡാറ്റ അനലിറ്റിക്സും ഉപയോഗിച്ചാണ്.
സ്പാം, സ്‌കാമുകള്‍, തെറ്റായ വിവരങ്ങള്‍, ഹാനികരമായ ഉള്ളടക്കം എന്നിവയില്‍ ഏര്‍പ്പെടുന്ന വാട്‌സ് ആപ് അക്കൗണ്ടുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി വാട്‌സ് ആപ് ഉപയോഗിക്കുന്നതിനു ഇത്തരം നിരോധനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.