പുതിയ ഫീച്ചറുകളുമായി മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്. ഗ്രൂപ്പുകളില്‍നിന്നു ലെഫ്റ്റ് ചെയ്ത് പോകുമ്പോള്‍ ഇനിമുതല്‍ അത് ചാറ്റില്‍ പ്രത്യേകം രേഖപ്പെടുത്തില്ല.
കൂടാതെ ഒറ്റത്തവണ മാത്രം കാണാന്‍ സാധിക്കുന്ന രീതിയില്‍ അയക്കുന്ന ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഇനി സാധിക്കുകയില്ല. മറ്റൊരു ഫീച്ചര്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഓഫാക്കാമെന്നതാണ്.
വാട്സാപ്പില്‍ നിങ്ങള്‍ കയറിയാല്‍ ഉടന്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ആണെന്നു കാണിക്കും. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രകാരം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓഫ്ലൈന് ആകാം.