വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ക്യാമറയില്‍ ‘വീഡിയോ നോട്ട്’ മോഡ് പരീക്ഷിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡുചെയ്യാനും വീഡിയോ കുറിപ്പുകളായി അയയ്ക്കാനും കഴിയും. വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ബീറ്റ പതിപ്പുകളിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നത്.
വീഡിയോ നോട്ട് എന്താണെന്ന് പലര്‍ക്കും പരിചിതമല്ല. നിലവില്‍ വാട്ട്സ്ആപ്പില്‍ ആരും കാണാതെ മറഞ്ഞിരിക്കുന്ന ഫീച്ചറാണിത്. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വീഡിയോ നോട്ടുകളായി അയക്കാനുള്ള സൗകര്യം 2023ല്‍ കമ്പനി അവതരിപ്പിച്ചു. വീഡിയോ നോട്ടുകളായി അയക്കുന്ന ദൃശ്യങ്ങള്‍ വൃത്താകൃതിയിലായാണ് ചാറ്റില്‍ പ്രത്യക്ഷപ്പെടുക. ഇത് ഒരു ജിഫിന് സമാനമായി പ്ലേ ആയിക്കൊണ്ടിരിക്കും.
നിലവില്‍ ചാറ്റ് വിന്‍ഡോയ്ക്ക് താഴെയുള്ള ക്യാമറ ബട്ടന് ഹോള്‍ഡ് ചെയ്ത് പിടിച്ചാണ് വീഡിയോ നോട്ട് ചിത്രീകരിക്കേണ്ടത്. എന്നാല്‍ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. ചാറ്റുകളില്‍ നീളമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാന്‍ മടിയുള്ളവരാണ് വോയ്സ് മെസേജുകള്‍ അയക്കാറ്. ഈ ശബ്ദത്തിനൊപ്പം നിങ്ങളുടെ വീഡിയോ കൂടി അയച്ചാലോ. അതാണ് വീഡിയോ നോട്ട്. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറു വീഡിയോകള്‍ പങ്കുവെക്കാം.
പുതിയ അപ്ഡേറ്റില്‍ ക്യാമറ വിന്‍ഡോയില്‍ തന്നെ ഈ വീഡിയോ നോട്ട് ഷൂട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വീഡിയോ നോട്ട് ഫീച്ചര്‍ കൂടുതല്‍ പരിചിതമാകുകയും അത് എളുപ്പത്തില്‍ ഉപയോഗിക്കുകയും ചെയ്യും. ഇതിനായി, ഒരു ചാറ്റ് തുറന്ന് ക്യാമറ സ്ക്രീന്‍ തുറക്കുന്നതിന് ചുവടെയുള്ള ക്യാമറ ഐക്കണില്‍ ടാപ്പ് ചെയ്യുക. നിലവില്‍ വീഡിയോ, ഫോട്ടോ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് താഴെയുള്ളത്. ഇവയ്ക്കൊപ്പം, നിങ്ങള്‍ക്ക് ഒരു പുതിയ വീഡിയോ നോട്ട് ഓപ്ഷനും ലഭിക്കും.