Monday, November 25, 2024

വാടസ്ആപ്പിനും ടെലഗ്രാമിനും നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

സമൂഹമാധ്യമ അപ്ലിക്കേഷനുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാട്‌സാപ്പ്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ അപ്ലിക്കേഷനുകള്‍ക്കാണ് നിയന്ത്രണം വരിക. ദുരുപയോഗം തടയാനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്നാണ് വിശദീകരണം.

ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അഥോറിറ്റിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

 

Latest News