Sunday, November 24, 2024

അഡ്മിന് കൂടുതല്‍ ചുമതലകള്‍ നല്‍കും; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അപ്ഡേറ്റുകളുമായി വാട്സ്ആപ്പ്. മെറ്റ കമ്പനിയുടെ സിഇഒ മാര്‍ക്ക് സക്കന്‍ബെര്‍ഗാണ് ഇന്‍സ്റ്റാഗ്രാം ബ്രൊഡ്കാസ്റ്റ് ചാനലിലൂടെ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിനെപ്പറ്റി പ്രഖ്യാപിച്ചത്. അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എത്തിക്കുന്ന പ്രക്രിയ കൂടുതല്‍ ലളിതമാകും.

വാട്സ്ആപ്പില്‍ ഗ്രൂപ്പുകള്‍ എന്നത് വളരെ പ്രധാനപ്പെട്ടതും ഉപയോഗം കൂടുതലുള്ളതുമായ സംവിധാനമാണ്. നേരത്തെ ഗ്രൂപ്പുകളില്‍ ഉള്‍ക്കൊള്ളിക്കാവുന്ന അംഗങ്ങളുടെ എണ്ണത്തിന്റെ പരിധി വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള അധികാരവും അഡ്മിന് നല്‍കിയിരുന്നു.

പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ലക്ഷ്യമാണ് വാട്സ്ആപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. മുമ്പ് ഗ്രൂപ്പിന്റെ ലിങ്കിലൂടെ ആര്‍ക്കും ജോയിന്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റ് നിലവില്‍ വരുന്നതോടെ ആരെല്ലാം ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യണമെന്ന് അഡ്മിന്‍ തീരുമാനിക്കും.

ലിങ്കിലൂടെ കയറി ഗ്രൂപ്പ് ദുരുപയോഗം ചെയ്യുന്നത് പുതിയ സംവിധാനത്തിലൂടെ തടയാനാവും. മറ്റ് പല സംവിധാനങ്ങളും പരീക്ഷണ ഘട്ടത്തിലാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

 

 

Latest News