ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തെ മറികടന്ന് ഖനന കമ്പനികൾക്ക് അവസരം നൽകുകയും അന്താരാഷ്ട്ര ജലാശയങ്ങളിൽ ആഴക്കടൽ ഖനനം വേഗത്തിലാക്കുന്നതുമായ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വൈറ്റ് ഹൗസ് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഈ ഉത്തരവ് ഒപ്പുവയ്ക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയിലുടനീളം വ്യാപകമായി ഉപയോഗിക്കുന്ന നിക്കൽ, ചെമ്പ്, മറ്റ് നിർണ്ണായക ധാതുക്കൾ എന്നിവയുടെ അന്താരാഷ്ട്ര നിക്ഷേപം പിടിച്ചെടുക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ ശ്രമമായിരിക്കും നടപ്പിലാകുക. നേരത്തെ, ഗ്രീൻലാൻഡിലും യുക്രൈനിലും ട്രംപ് ഇത്തരത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു.
ട്രംപിന്റെ ആഴക്കടൽ ഖനന ഉത്തരവിൽ ഒപ്പുവയ്ക്കുന്നതോടെ സമുദ്രത്തിന്റെ അടിത്തട്ടിലെ നിർണ്ണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനുള്ള അവകാശങ്ങൾ വിനിയോഗിക്കാനും ഖനിത്തൊഴിലാളികളെ ISA മറികടക്കാനും അതുവഴി യു എസ് വാണിജ്യ വകുപ്പിന്റെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ മൈനിംഗ് കോഡ് വഴി അനുമതി തേടാനും യു എസ് ലക്ഷ്യമിടുന്നുവെന്ന് പറയുന്നു.
ഇത്തരമൊരു നടപടി, ഖനന കമ്പനികൾക്ക് സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് യാതൊരു മേൽനോട്ടവുമില്ലാതെ ഖനനം നടത്തുക എന്ന ധാരണ ഒഴിവാക്കുന്നു. പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും ട്രംപ് ഉത്തരവിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് ഇതിന് മാറ്റം വന്നേക്കാമെന്നും പറയുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.