Sunday, November 24, 2024

ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം

ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തുവാന്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം.മതന്യൂനപക്ഷങ്ങളെയും അവര്‍ക്കുവേണ്ടി വാദിക്കുന്നവരെയും ലക്ഷ്യമിട്ട് ഇന്ത്യയില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ഇപ്രകാരം ഒരു ആവശ്യം മുന്നോട്ട് വച്ചത്.

വിദേശത്തുള്ള ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരെ നിശബ്ദരാക്കാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സമീപകാല ശ്രമങ്ങള്‍ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണ് എന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ച് അഭിഭാഷകര്‍ ഈയിടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യം മതപരമായ വിവേചനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആണെന്നും അത് തികച്ചും ഭയപ്പെടുത്തുന്ന ഒന്നാണെന്നും ആണ് യുഎസ്സിഐആര്‍എഫ് ചെയര്‍മാനായ റാബി എബ്രഹാം കൂപ്പര്‍ ഈ വര്‍ഷം ആദ്യം പറഞ്ഞത്.

മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന വിദേശത്തുള്ള മാധ്യമപ്രവര്‍ത്തകരെയും പ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കാനും ഭീഷണിപ്പെടുത്താനും ഇന്ത്യന്‍ അധികാരികള്‍ സ്‌പൈവെയറുകളും ഓണ്‍ലൈന്‍ ഉപദ്രവ പ്രചാരണങ്ങളും ഉപയോഗിച്ചതായി കമ്മീഷന്‍ വെളിപ്പെടുത്തയിരുന്നു. ഈ വര്‍ഷമാദ്യം കാനഡയില്‍ നടന്ന ‘സിഖ് പ്രവര്‍ത്തകന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍’ ഇന്ത്യന്‍ ഗവണ്‍മെന്റിന് പങ്കുണ്ടെന്ന് യു.എസ്.സി.ഐ.ആര്‍.എഫ് ചൂണ്ടിക്കാട്ടുന്നു. മതപീഡനത്തിന്റെ സൂചനകള്‍ ”അഗാധമായ അസ്വസ്ഥതയുളവാക്കുന്നതാണെന്നും രാജ്യത്തിനകത്തും പുറത്തും മതന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ സംരക്ഷകരെയും നിശബ്ദരാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ രൂക്ഷമായ വര്‍ദ്ധനവിനെ പ്രതിനിധീകരിക്കുന്നതായും” കമ്മീഷണര്‍ സ്റ്റീഫന്‍ ഷ്നെക്ക് പ്രസ്താവനയില്‍ പറഞ്ഞു.

1998 ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് (കഞഎഅ) പ്രകാരമാണ് ഡടഇകഞഎ രൂപീകൃതമായത്. വിദേശ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള സാര്‍വത്രിക അവകാശം നിരീക്ഷിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ സ്ഥാപിത ലക്ഷ്യം.

 

Latest News