Monday, November 25, 2024

മങ്കിപോക്‌സിന്റെ പേര് മാറ്റാന്‍ ലോകാരോഗ്യ സംഘടന

മങ്കിപോക്‌സ് വൈറസ് മൂലമുള്ള രോഗത്തെ പുതിയ പേരിട്ട് വിളിക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.

നിലവിലെ പേരിന് വംശീയധ്വനിയുണ്ടെന്നും ആക്ഷേപകരമാകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. 1958 ല്‍ വസൂരി രോഗ ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണ് ആദ്യം മങ്കിപോക്‌സ് വൈറസ് സ്ഥിരീകരിച്ചത്. ഇതെത്തുടര്‍ന്നാണ് മങ്കിപോക്‌സ് എന്ന് വിളിക്കാന്‍ തുടങ്ങിയത്.

ഇതിനിടെ മങ്കിപോക്‌സിന്റെ തന്നെ വ്യത്യസ്ത വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. റോമന്‍ സംഖ്യകള്‍ ഉപയോഗിച്ചാണ് ഈ വകഭേദങ്ങളെ വിശേഷിപ്പിക്കുക.

കോംഗോ പ്രദേശത്തു നിന്നുള്ള വകഭേദത്തെ ഒന്നാം വകഭേദം (I ), പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ആദ്യം സ്ഥിരീകരിക്കപ്പെട്ടതതിനെ രണ്ടാം വകഭേദം (II) എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇവയുടെ രണ്ടം ഉപവകഭേദങ്ങള്‍ക്ക് IIa, IIb എന്നിങ്ങനെയും പേര് നല്‍കി. കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരങ്ങളായിരുന്നു ഉപയോഗിച്ചത്.

 

Latest News