നീണ്ട 471 ദിവസങ്ങൾക്കുശേഷം മോചിപ്പിക്കപ്പെടുന്ന മൂന്ന് ഇസ്രായേലി ബന്ദികൾ ആരാണ് എന്ന ചോദ്യവും കൗതുകവും ലോകത്തിനു മുഴുവനുമുണ്ട്. വെറ്ററിനറി നഴ്‌സായ ഡോറൺ സ്റ്റെയിൻബ്രെച്ചർ (31), ബ്രിട്ടീഷ് – ഇസ്രായേൽ ഇരട്ട പൗരത്വമുള്ള എമിലി ദമാരി (28) എന്നിവരോടൊപ്പം നോമി ഗോനെനും മോചിപ്പിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഈ മൂന്നു പേരുടെയും മോചനം ഇസ്രായേൽ ഹമാസ് കരാറിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമാണ്.
റോമി ഗോനെൻ
2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെ നോവ ഫെസ്റ്റിവലിൽനിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ തീവ്രവാദിസംഘം പിടികൂടിയവരിൽ 24 കാരിയായ റോമി ഗോണനും ഉൾപ്പെടുന്നു. നോവ ഫെസ്റ്റിവലിലേക്ക് ഇസ്രായേലിന്റെ വടക്കുഭാഗത്തുള്ള കെഫാർ വെരാഡിമിലെ തന്റെ വീട്ടിൽനിന്ന് റോമി ഗോനെൻ യാത്ര ചെയ്തിരുന്നു. അവിടെ നൃത്തം ചെയ്യാൻവേണ്ടി പോയ അവൾക്ക് നേരിടേണ്ടിവന്നത് ഹമാസ് ആക്രമണമായിരുന്നു. ആക്രമണം നടക്കുമ്പോൾ സൈറണുകൾ മുഴങ്ങിയപ്പോൾ റോമി തന്റെ കുടുംബത്തെ വിളിച്ചു. മകളുമൊത്തുള്ള അവസാന കോളിൽ വെടിയൊച്ചകളും നിലവിളിയും കേട്ടത് അവളുടെ അമ്മ മീരവ് ഓർമിച്ചു. ഫെസ്റ്റിവലിൽനിന്ന് രക്ഷപെടാൻ ശ്രമിച്ച റോമിയെ ഹമാസ് തീവ്രവാദികൾ പതിയിരുന്ന് ആക്രമിച്ചു.
ഡോറൻ സ്റ്റെയിൻബ്രച്ചർ
31 കാരിയായ വെറ്ററിനറി നഴ്‌സായ ഡോറണിനെ ഹമാസ് ആക്രമിക്കുമ്പോൾ അവർ കിബ്ബത്ത്സ് കഫാർ ആസയിലെ അപ്പാർട്ടുമെന്റിൽ ആയിരുന്നു. നാടകവും സിനിമയും ഇഷ്ടപ്പെടുന്ന അവർ, മൃഗങ്ങളോടുള്ള സ്നേഹം വളർത്തിയെടുത്തു, അത് അവളെ ഒരു വെറ്റിനറി നഴ്‌സായി മാറുന്നതിലേക്കു നയിച്ചു.
എമിലി ദമാരി
തന്റെ മകൾ മോചിതയാകുമ്പോൾ എമിലിയുടെ അമ്മ മാൻഡി ചെയ്യാൻ ആഗ്രഹിക്കുന്നത് എമിലിയെ കെട്ടിപ്പിടിക്കുക എന്നതാണ്. ‘എനിക്ക് അവളെ കെട്ടിപ്പിടിക്കണം’: ബന്ദികളാക്കിയ ബ്രിട്ടീഷ് – ഇസ്രായേൽ കുടുംബം അവളെ മോചിപ്പിക്കുമെന്ന് വാർത്തയിൽ അവളെയും കാത്തരിക്കുകയാണ്. “ഞങ്ങളുടെ കുടുംബത്തിന്റെ കാതൽ എമിലിയാണ്. അതിപ്പോൾ കാണാനില്ല” എന്ന് അവളുടെ അമ്മ മാൻഡി ദമാരി മുമ്പ് ബി. ബി. സി. യോടു പറഞ്ഞിരുന്നു.
ആദ്യഘട്ടത്തിലെ ഈ മൂന്നുപേർക്കുവേണ്ടി ഇസ്രയേലും ഇവരുടെ കുടുംബവും മാത്രമല്ല ലോകം മുഴുവനും കാത്തിരിക്കുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ ശുഭകരമായ വാർത്തകൾക്കായി നമുക്ക് കാത്തിരിക്കാം.