Sunday, February 2, 2025

ലോകാരോഗ്യ സംഘടനയുടെ നാലു മേഖലകളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവിയുടെ മുന്നറിയിപ്പ്

ലോകത്ത് കൊറോണ വ്യാപനം വീണ്ടും വര്‍ദ്ധിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രാേസ് അഥനോം ഗെബ്രയേസസ്. വൈറസ് വ്യാപനം എങ്ങനെയാണ് നടക്കുന്നത് എന്നോ എങ്ങനെയാണ് പരിവര്‍ത്തനം ചെയ്യുന്നത് എന്നോ കണ്ടെത്താനാകുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലെ നാലെണ്ണത്തില്‍ രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ പരിശോധന കുറയുന്നതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതും കാരണം രോഗവ്യാപനം നിര്‍ണയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ വൈറസ് എവിടെയാണെന്നും അത് എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടുന്നുവെന്നും അറിയുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

ഉത്തര കൊറിയയില്‍ രോഗവ്യാപനം വലിയ തോതില്‍ വര്‍ദ്ധിക്കുന്നതായും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ ആരും വാക്സിന്‍ സ്വീകരച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ രോഗം പിടിപെടാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. ഇത് മുന്നില്‍ കണ്ട്് രോഗികളുടെ കൃത്യമായ റിപ്പോര്‍ട്ട് കൈമാറാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

 

 

Latest News