പുകവലി ഉപേക്ഷിക്കാന്‍ ആളുകളെ സഹായിക്കുന്നതിന് ആദ്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. പുകവലിക്കാര്‍ക്ക് തങ്ങളുടെ പെരുമാറ്റം മാറ്റത്തക്കവിധത്തില്‍, ആരോഗ്യ സംരക്ഷണ ദാതാക്കള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കൂടിചേര്‍ന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടനാ ശുപാര്‍ശ ചെയ്യുന്നത്.
സിഗരറ്റ്, വാട്ടര്‍ പൈപ്പുകള്‍, പുകയില, ചുരുട്ട് തുടങ്ങി ലോകമെമ്പാടുമുള്ള 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കള്‍ക്കുള്ളതാണ് ശുപാര്‍ശകള്‍.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തിലെ 1.25 ബില്യണ്‍ പുകയില ഉപയോക്താക്കളില്‍ 60% ത്തിലധികം പേരും ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ 70% പേര്‍ക്ക് ആരോഗ്യ സംവിധാന വെല്ലുവിളികളും പരിമിതമായ വിഭവങ്ങളും കാരണം ഫലപ്രദമായ സേവനങ്ങള്‍ ലഭ്യമല്ല.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ ?
പെരുമാറ്റ പദ്ധതി മരുന്നുകളുമായി സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് വിജയകരമായി പുകവലി ഉപേക്ഷിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
30 സെക്കന്‍ഡ് മുതല്‍ 3 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുള്ള ഹ്രസ്വമായ കൗണ്‍സിലിംഗും വ്യക്തിഗത, ഗ്രൂപ്പ് അല്ലെങ്കില്‍ ഫോണ്‍ കൗണ്‍സിലിംഗ് പോലുള്ള കൂടുതല്‍ തീവ്രമായ പെരുമാറ്റ പിന്തുണയും WHO ശുപാര്‍ശ ചെയ്യുന്നു.
ടെക്സ്റ്റ് മെസേജിംഗ്, സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍, ഇന്റര്‍നെറ്റ് പ്രോഗ്രാമുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ടൂളുകളും പുകവലി ഉപേക്ഷിക്കാന്‍ ആളുകളെ സഹായിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.