സുഡാനില്‍ കേന്ദ്ര ആരോഗ്യ ലബോറട്ടറി പിടിച്ചെടുത്ത് സൈനിക താവളമാക്കിമാറ്റി യുദ്ധഭടന്മാര്‍. വിവിധ രോഗ സാമ്പിളുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഈ നടപടി അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കേന്ദ്ര ലാബ് പിടിച്ചെടുത്ത സമരഭടന്മാര്‍ ഉദ്യോഗസ്ഥരെയും മറ്റും പുറത്താക്കി സൈനിക താവളമാക്കി മാറ്റിയിരിക്കുകയാണ്. സൗദിയും അമേരിക്കയുമായി സമവായ ചര്‍ച്ചകളിലൂടെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനിടെയാണ് പുതിയ നീക്കം.
സുഡാനിലെ കേന്ദ്ര ലാബ് പിടിച്ചെടുത്ത വിഷയത്തില്‍ ലോകാരോഗ്യ സംഘടനയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പോളിയോ, അഞ്ചാംപനി, കോളറ തുടങ്ങിയ രോഗ സാമ്പിളുകള്‍ സൂക്ഷിച്ചിട്ടുള്ള ലാബായതിനാല്‍ സാഹചര്യം അപകടകരമാണെന്നും ഡബ്ലിയുഎച്ച്ഒ വിലയിരുത്തി. കടുത്ത ജൈവ ദുരന്ത സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് സുഡാനില്‍ നിന്നുള്ള ലോകാരോഗ്യ സംഘടനാ പ്രതിനിധി നിമ സയിദ് ആബിദ് വ്യക്തമാക്കി.