വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ജൂലൈ 19ന് വീണ്ടും പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴകനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡിഷക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം ദുര്‍ബലമായതാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ കാരണം.
പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായി അറബിക്കടലിലെ കാലവര്‍ഷക്കാറ്റ് സജീവമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് വടക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയങ്ങളില്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാനിടയുണ്ട്. അടുത്ത രണ്ടാഴ്ച കേരളത്തില്‍, പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഐടിഎം പൂനെയുടെ മഴ പ്രവചനത്തില്‍ അറിയിച്ചു.