പ്രമുഖ ഓൺലൈൻ വിജ്ഞാനകോശം വിക്കിപ്പീഡിയ വിൽക്കാൻ ഉള്ളതല്ലെന്നു ആവർത്തിച്ചു പറഞ്ഞു ജിമ്മി വെയിൽസ്. വിക്കിപീഡിയ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്‌കിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിക്കിപീഡിയയ്ക്ക് എത്ര വിലയാകുമെന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. മുൻപും വിക്കീപീഡിയ വിൽക്കാൻ തൻ ഉദ്ദേശിക്കുന്നില്ല എന്ന് ജിമ്മി വെയിൽസ് വെളിപ്പെടുത്തിയിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ട്വിറ്റർ ഫയലുകൾ എന്ന പേജ് വിക്കിപ്പീഡിയയിൽ നിന്നും നീക്കം ചെയ്‌തതിനെതിരെ ഇലോൺ മസ്‌ക് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മുൻപും പലതവണ മസ്‌ക് വിക്കിപ്പീഡിയയെ കുറ്റപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. ആർക്ക് എപ്പോൾ വേണമെങ്കിലും തിരുത്തലുകൾ വരുത്താനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും കഴിയുമെന്നത് ആയിരുന്നു മുമ്പുണ്ടായിട്ടുള്ള വിമർശനത്തിന് കാരണം.