Friday, May 30, 2025

ആൽബെർട്ടയിലെ കാട്ടുതീ: എണ്ണ ഉൽപാദനം നിർത്തിവച്ചു; ആളുകളെ ഒഴിപ്പിച്ചു

കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലുണ്ടായ കാട്ടുതീയെത്തുടർന്ന് എണ്ണ, വാതക ഉൽപാദനം താൽക്കാലികമായി നിർത്തിവയ്ക്കുകയും പ്രദേശവാസികളെ ഒഴിപ്പിക്കുകയും ചെയ്തു. 1,600 ഹെക്ടർ വിസ്തൃതിയിലാണ് തീ പടർന്നുപിടിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ നിയന്ത്രണാതീതമായി തീ കത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രദേശത്തെ എണ്ണ-വാതക ഉൽപാദകരായ ആസ്പൻലീഫ് എനർജി, അവരുടെ പ്രാദേശിക ഫീൽഡ് സ്റ്റാഫുകളെ ഒഴിപ്പിക്കുകയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ തീ പടർന്നുപിടിച്ചതോടെ വളരെ മുൻകരുതലെടുത്ത് ഉൽപാദനം നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചെന്ന് സി ഇ ഒ ബ്രയാൻ ഗൗൾഡ് പറഞ്ഞു. സ്വാൻ ഹിൽസ് പട്ടണത്തിലെ ഏകദേശം 1,200 നിവാസികളോട് സംഭവം നടന്ന ഉടൻതന്നെ സ്ഥലത്തുനിന്നും ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നു. അവരെ വൈറ്റ്കോർട്ട് പട്ടണത്തിലെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News