കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ അസാധാരണമായ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് പോര്‍ച്ചുഗല്‍, സ്‌പെയിന്‍, തെക്കന്‍ ഫ്രാന്‍സ് എന്നിവിടങ്ങളിലുണ്ടായ തീപിടുത്തങ്ങള്‍ നിയന്ത്രിക്കാന്‍ പാടുപെടുകയാണ് യൂറോപ്പിലെ അഗ്‌നിശമന സേനാംഗങ്ങള്‍.
പോര്‍ച്ചുഗലിലുണ്ടായ ഒന്നിലധികം തീപിടുത്തങ്ങള്‍ 600-ലധികം ആളുകളെ ഒഴിപ്പിക്കാന്‍ കാരണമായതായി സിവില്‍ പ്രൊട്ടക്ഷന്‍ കമാന്‍ഡര്‍ ആന്ദ്രെ ഫെര്‍ണാണ്ടസ് പറഞ്ഞു. 120 ഓളം പേര്‍ക്ക് ചികിത്സ ആവശ്യമായിരുന്നു. രണ്ട് പേര്‍ക്ക് – ഒരു സിവിലിയനും ഒരു അഗ്‌നിശമന സേനാംഗത്തിനും – ഗുരുതരമായി പരിക്കേറ്റു. ഫെര്‍ണാണ്ടസ് പറഞ്ഞു.
താപ തരംഗം സ്‌പെയിനിലും ഫ്രാന്‍സിലും – മെഡിറ്ററേനിയന്റെ അറ്റത്തുള്ള തുര്‍ക്കിയിലും തീ ആളിക്കത്തിക്കുകയാണ്. രാജ്യത്തിന്റെ സെന്‍ട്രല്‍ ഏരിയയിലെ ഏറ്റവും മോശമായ തീപിടുത്തത്തെ നേരിടാന്‍ വാട്ടര്‍ ഡംപിംഗ് വിമാനങ്ങള്‍ അഗ്‌നിശമന സേനാംഗങ്ങളെ സഹായിച്ചു. ആയിരക്കണക്കിന് ഫയര്‍ഫൈറ്റര്‍മാരാണ് ഒരേസമയം ദൗത്യത്തില്‍ ഏര്‍പ്പെട്ടത്.
800-ലധികം അഗ്‌നിശമന സേനാംഗങ്ങള്‍ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബോര്‍ഡോക്ക് പ്രദേശത്ത് രണ്ട് വ്യത്യസ്ത ഇടങ്ങളിലെ കാട്ടുതീയെ നേരിട്ടതായി പ്രാദേശിക എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ലാന്ദിരാസ്, ലാ ടെസ്റ്റെ-ഡി-ബുച്ച് പട്ടണങ്ങള്‍ക്ക് സമീപം ചൊവ്വാഴ്ചയാണ് തീപിടുത്തം ആരംഭിച്ചത്. ബുധനാഴ്ച രാവിലെ വരെ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് അവ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
ക്യാമ്പ് ഗ്രൗണ്ടുകളില്‍ നിന്നും വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ നിന്നും 6500 ഓളം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ല. രണ്ട് തീപിടുത്തങ്ങളും 1,800 ഹെക്ടറിലധികം (4,400 ഏക്കര്‍) ഭൂപ്രദേശം നശിപ്പിച്ചു.
അപകടസാധ്യതയുള്ള വനമേഖലകളിലെ പ്രവേശനം പ്രാദേശിക ഭരണകൂടം നിരോധിച്ചു. ചൂടും വരണ്ട കാലാവസ്ഥയും ഉയര്‍ന്ന കാറ്റും കാരണം തെക്കന്‍ ഫ്രാന്‍സിലെ പല പ്രദേശങ്ങളും ജാഗ്രതയിലാണ്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഗാര്‍ഡ് മേഖലയില്‍ കഴിഞ്ഞയാഴ്ച കാട്ടുതീ പടര്‍ന്നുപിടിച്ചിരുന്നു.
പോര്‍ച്ചുഗല്‍ വളരെക്കാലമായി കാട്ടുതീ നേരിടുന്നുണ്ട്. 2017ല്‍ കാട്ടുതീയില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. വനപരിപാലനവും അഗ്‌നിശമനാ മാര്‍ഗങ്ങളും പോര്‍ച്ചുഗല്‍ മെച്ചപ്പെടുത്തിയതിനാല്‍ പിന്നീട് കാട്ടുതീയില്‍ ആരും മരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം, പോര്‍ച്ചുഗലില്‍ 2011 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കാട്ടുതീയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ ആഫ്രിക്കന്‍ കാറ്റിന്റെ ചൂടും വരണ്ട വായുവും ഐബീരിയന്‍ പെനിന്‍സുലയിലെ താപനിലയെ അവയുടെ ഉയര്‍ന്ന നിലയിലേക്ക് നയിക്കുന്നു. ജൂണ്‍ അവസാനത്തോടെ രാജ്യത്തിന്റെ 96 ശതമാനവും കടുത്ത വരള്‍ച്ചയിലാണെന്ന് അധികൃതര്‍ പറഞ്ഞു.
അയല്‍രാജ്യമായ സ്‌പെയിനില്‍ ചൊവ്വാഴ്ച പല തെക്കന്‍ നഗരങ്ങളിലും 43 ഡിഗ്രി സെല്‍ഷ്യസ് (109.4 എഫ്) ഉയര്‍ന്നു. പടിഞ്ഞാറന്‍ സ്‌പെയിനില്‍ 3,500 ഹെക്ടറില്‍ (8,600 ഏക്കര്‍) കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച 400-ലധികം ആളുകളെ ഒഴിപ്പിച്ചു.
ശക്തമായ കാറ്റില്‍ ക്രൊയേഷ്യയുടെ അഡ്രിയാറ്റിക് കടല്‍ത്തീരത്തും തീ പടര്‍ന്നു. സിബെനിക് പട്ടണത്തില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രിക്കാന്‍ പാടുപെട്ടു. തീരദേശ നഗരമായ സദറിന് സമീപവും തീപിടിത്തമുണ്ടായി.
അസാധാരണമായ ഉഷ്ണതരംഗവും സമീപ മാസങ്ങളിലെ മഴയുടെ അഭാവവും തീപിടുത്തത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതായി സ്‌പെയിനിന്റെ ദേശീയ കാലാവസ്ഥാ പ്രവചനത്തിന്റെ വക്താവ് കയെറ്റാനോ ടോറസ് പറഞ്ഞു.