Saturday, February 1, 2025

കേദാർനാഥ് റോപ് വേ പദ്ധതിക്ക് അനുമതി

കേന്ദ്രസർക്കാരിൻറെ സ്വപ്ന പദ്ധതിയായ കേദാർനാഥ് റോപ് വേ പദ്ധതിക്ക് ദേശീയ വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചു. കേന്ദ്രസർക്കാരിന്റെ പർവതനിര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോപ് വേ നിർമ്മാണം.

പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ കേദാർനാഥിൽ നിരവധി ശിവ ഭക്തരാണ് എത്തുന്നത്. കൊറോണ രോഗവ്യാപനത്തെ തുടർന്ന് രണ്ട് വർഷത്തോളമായി തീർത്ഥാടകർക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

നിലവിൽ കേദാർനാഥിലേയ്ക്കുള്ള യാത്രയ്ക്ക് ഏകദേശം എട്ടു മണിക്കൂറാണ് വേണ്ടിവരിക. എന്നാൽ റോപ്പ് വേ സൗകര്യം തീർത്ഥാടകർക്ക് വലിയ അനുഗ്രഹമാകും. കാരണം റോപ് വേ എത്തുന്നതോടെ സോൻപ്രയാഗിലേയും കേദാർനാഥിലേയും ദൂരം എട്ടു മണിക്കൂറിൽ നിന്നും 30 മിനിറ്റായി ചുരുങ്ങും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ തീർത്ഥാടകർ എത്തുമെന്നതാണ് പ്രതീക്ഷ.

Latest News