Monday, November 25, 2024

‘എന്‍ഫോഴ്സ്മെന്‍റ് അന്വേഷണവുമായി സഹകരിക്കും’: ബിബിസി

വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ചതിനെതിരായി എന്‍ഫോഴ്സ്മെന്‍റ് എടുത്ത കേസില്‍ പരസ്യ പ്രതികരണവുമായി ബിബിസി രംഗത്ത്. എന്‍ഫോഴ്സ്മെന്‍റ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ബിബിസി വ്യക്തമാക്കി. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകള്‍ കേന്ദ്രീകരിച്ചു ഫെബ്രുവരിയിൽ ആദായനികുതി വകുപ്പ് സർവേ നടത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം.

“ഇന്ത്യയിലെ എല്ലാ നിയമങ്ങളും ഞങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി പൂർണ്ണമായി തുടര്‍ന്നും സഹകരിക്കും.” യുകെ ആസ്ഥാനമായ ബ്രിട്ടീഷ് നികുതിദായകരുടെ ധനസഹായത്തിന്റെ വക്താവ് പറഞ്ഞു. ബിബിസി ഓഫീസുകളിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനും ഫെമ നിയമപ്രകാരമുള്ള രേഖകൾ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിബിസി ഓഫീസുകളിൽനിന്നു കണ്ടെത്തിയ വരുമാന ലാഭ കണക്കുകൾ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും തമ്മിൽ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ജീവനക്കാരുടെ മൊഴികളിൽനിന്നും, ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ പരിശോധിച്ചതിൽനിന്നും നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ബിബിസിക്കെതിരായ നടപടികൾ തുടരുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Latest News