ഭര്‍തൃപീഡനത്തില്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഭിന്നവിധിക്കു പിന്നാലെ ഭര്‍തൃപീഡനം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും കേസിലെ എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി.
ജസ്റ്റീസുമാരായ അജയ് രസ്‌തോഗി, ബി.വി. നാഗരത്‌ന എന്നിവരുടെ ബെഞ്ചാണ് നോട്ടീസയച്ചത്.
ഭര്‍തൃപീഡനത്തെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പരിധിയിലുള്ള മാനഭംഗമായി പരിഗണിക്കുന്ന വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. തുടര്‍ന്നാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വന്നത്. കേസില്‍ സുപ്രീംകോടതി ഫെബ്രുവരിയില്‍ വാദം കേള്‍ക്കും.