Tuesday, November 26, 2024

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തും: പാക്കിസ്താൻ പ്രധാനമന്ത്രി

രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്ന് യുഎസിന് പാക്കിസ്താന്‍റെ ഉറപ്പ്. അധികാരമേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തിന്‍റെ താൽക്കാലിക പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കാക്കർ തന്‍റെ നിലപാട് വ്യക്തമാക്കിയത്. പ്രമുഖ മൈക്രോ ബ്ലോഗിംഗ് മാധ്യമമായ എക്സിലൂടെയായിരുന്നു താൽക്കാലിക പ്രധാനമന്ത്രിയുടെ പ്രതികരണം.

“ഭരണഘടനയനുസരിച്ച് പാക്കിസ്താനിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് ഇടക്കാല സർക്കാർ പ്രവർത്തിക്കും.” കാക്കര്‍ ട്വീറ്ററില്‍ കുറിച്ചു. പാക്കിസ്താന്‍ താൽക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചതില്‍ അഭിനന്ദനമറിയിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ട്വീറ്റ് ചെയ്തതിനു മറുപടിയായാണ് കാക്കറിന്റെ ട്വീറ്റ്. പാക്കിസ്താനിൽ തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറെടുക്കുമ്പോൾ കാക്കറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഈ ആഴ്ച ആദ്യം യുഎസ് അറിയിച്ചിരുന്നു.

Latest News