Monday, November 25, 2024

മൂന്നാറില്‍ ശൈത്യം: വരുംദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ടൂറിസം മേഖലയായ മൂന്നാറിലെ വിവിധ പ്രദേശങ്ങളില്‍ അതിശൈത്യം രേഖപ്പെടുത്തി. നിലവില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് മൂന്നാറിലെ കാലാവസ്ഥ. വരുംദിവസങ്ങളില്‍ ഇത് മൈനസിലേക്കു പോകാനും ശൈത്യം അതിരൂക്ഷമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനു സമാനമാണ് മൂന്നാറിലെ ഇപ്പോളത്തെ സാഹചര്യം. ഫെബ്രുവരി വരെ ഈ അവസ്ഥ നീളുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രാഥമിക നിഗമനം. സൈലന്റ് വാലി, വട്ടവട, ചെണ്ടുവര തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാണ് നിലവില്‍ കടുത്ത ശൈത്യം അനുഭവപ്പെടുന്നത്. എതാനും ദിവസങ്ങള്‍ക്കകം മൂന്നാറിലെ മറ്റു പ്രദേശങ്ങളിലേക്കും ശൈത്യം എത്തുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, സാധാരണ ഡിസംബറില്‍ ആരംഭിക്കേണ്ടിയിരുന്ന ശൈത്യം ഇത്തവണ വൈകിയാണ് മൂന്നാറില്‍ എത്തിയത്. എന്നാല്‍ ഇത് ടൂറിസം മേഖലക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സീസണ്‍ കാലം കഴിഞ്ഞെത്തിയ ശൈത്യം അസ്വദിക്കാന്‍ കൂടുതൽ സഞ്ചാരികള്‍ എത്തുമെന്നാണ് വിലയിരുത്തുന്നത്.

Latest News