Monday, November 25, 2024

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നുമുതൽ: വഖഫ് നിയമഭേദഗതി അടക്കമുള്ള 16 ബില്ലുകൾ പരിഗണിക്കും

പാർലന്റിന്റെ ശീതകാല സമ്മേളനം ഇന്നുമുതൽ ആരംഭിക്കും. മണിപ്പൂർ, അദാനി വിഷയങ്ങൾ എന്നിങ്ങനെ സംഭവബഹുലമായ രാഷ്ട്രീയവിഷയങ്ങൾ സഭയിൽ ചർച്ചയാകും. ഡിസംബർ 20 വരെ നീളുന്ന സമ്മേളനത്തിൽ വഖഫ് നിയമഭേദഗതി, ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ അടക്കമുള്ള 16 ബില്ലുകൾ കേന്ദ്രം ലിസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഏറെ ചർച്ചയായേക്കാവുന്ന വിഷയങ്ങളോടൊപ്പം മലിനീകരണവും ട്രെയിൻ അപകടവും ചർച്ചയുടെ ഭാഗമാക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും സമ്മേളനത്തിന്റെ അജണ്ട ഇരുസഭകളുടെയും അധ്യക്ഷന്മാരുമായി കൂടിയാലോചിച്ച് അംഗീകൃത സമിതികൾ തീരുമാനിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജുജു വ്യക്തമാക്കി.

വയനാടിന്റെ നിയുക്ത എം. പി. പ്രിയങ്കാ ഗാന്ധി ഈ ആഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്‌തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News